Wednesday, May 23, 2007

അരുത്..

അരുതരുതു് പറയരുത്-
അറിയുന്നതൊന്നും പറയരുത് .
അരുതരുതു് ചെയ്യരുത്-
പറയുന്നതൊന്നും ചെയ്യരുത് .
അരുതരുതു് ഓര്‍ക്കരുത്-
ചെയ്യുന്നതൊന്നും ഓര്‍ക്കരുത് .

അരുതരുതു് മടിക്കരുത്-
പറയേണ്ടത് പറയാന്‍ മടിക്കരുത് .
അരുതരുത് കെഞ്ചരുത്-
കിട്ടാഞ്ഞത് കിട്ടാന്‍ കെഞ്ചരുത് .
അരുതരുത് കൊടുക്കരുത്-
കിട്ടാനായിട്ടൊന്നും കൊടുക്കരുത്.

അരുതരുത് ചതിക്കരുത്-
സ്വമനസ്സിനെ ചതിക്കരുത് .
അരുതരുത് തുറക്കരുത്-
മനസ്സിനെ മലര്‍ക്കേ തുറക്കരുത്.
അരുതരുത് മറക്കരുത്-
മനസ്സിനെ മറയ്ക്കാന്‍ മറക്കരുത്...

4 comments:

അഞ്ചല്‍ക്കാരന്‍ said...

പറയേണ്ടുന്നത് പറയേണ്ടിടത്ത് പറഞ്ഞില്ല.
ചോദിക്കേണ്ടത് ചോദിച്ചതുമില്ല.
കിട്ടിയതെല്ലാം കൊടുക്കേണ്ടതും.
പരാജയം കൂടെപിറപ്പായതങ്ങിനെയൊക്കെ...

Linoy K George said...

അരുതരുതു പറയുന്നതൊന്നും മറക്കരുത് സുഹ്രുത്തേ ....

അഞ്ചല്‍ക്കാരന്‍ said...

എന്റെ “പാഠങ്ങള്‍”‍ തനിമലയാളത്തില്‍ നിന്നും പടിയടച്ചു പിണ്ഡം വെച്ചു പുറത്താക്കിയതെന്തിനോ എന്തോ? ഞാനൊരു പരാജിതനാണേ...പാവമാണേ...

evuraan said...

വരേണ്ടതാണല്ലോ..? ഇതു നോക്കിയിരുന്നോ?

http://www.google.com/addurl/?continue=/addurl

qw_er_ty